Fine Arts Society – Quilon

jen_fine_krla_arts

ഒരു ചിരി ഇരു ചിരി മുച്ചിരി

‘ഒരുചിരി ഇരുചിരി മുച്ചിരി”  പ്രിയ സുഹൃത്തെ, ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇല്ല എന്ന് ഉത്തരം. കാരണം ചിരിക്കാൻ എളുപ്പമാണ്. എന്നാൽ ചിരിപ്പിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഒരാളെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിവുണ്ടോ? നിങ്ങൾ ഒരു ഫലിത പ്രിയനാണോ? എങ്കിൽ നിങ്ങളുടെ തമാശ പങ്കിടാൻ ഒരു വേദി ഒരുക്കുന്നു, കൊല്ലം ഫാസ്. ‘ഒരുചിരി ഇരുചിരി മുച്ചിരി’ എന്ന പേരിൽ. ആർക്കും പങ്കെടുക്കാം. നിങ്ങൾ വരിക. കൊല്ലം ഫാസിലേക്ക്. നിബന്ധന ഇത്രമാത്രം. തമാശ പറയാം. വിഷയം എന്തുമാവട്ടെ, സമയം അഞ്ച് മിനിട്ട് …

ഒരു ചിരി ഇരു ചിരി മുച്ചിരി Read More »

കെ.രവീന്ദ്രനാഥൻ നായർ അനുസ്‌മരണവും ഫോട്ടോ അനാച്ഛാദനവും

കെ.രവീന്ദ്രനാഥൻ നായർ അനുസ്‌മരണവും ഫോട്ടോ അനാച്ഛാദനവും ജൂലൈ 13 വ്യാഴം വൈകിട്ട് 5.30 കൊല്ലം ഫാസ് ആഡിറ്റോറിയംശ്രീ.എൻ.കെ.പ്രേമചന്ദ്രൻ എം.പി. ശ്രീ.എം.മുകേഷ് എം.എൽ.എ

കൊല്ലം ഫാസ് സംഗീതനിറവ്

ഫാസ് സംഗീതനിറവ് കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ “ഫാസ് സംഗീതനിറവ്” എന്ന കരോക്കെ സംഗീത പരിപാടി ബഹു. എം.എൽ.എ ഡോ. സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. ഫാസ് വൈസ് പ്രസിഡൻറ് ശ്രീ. ആശ്രാ മം ഭാസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് ആശ്രാമം സ്വാഗതവും ശ്രീ .സലിം നാരായണൻ നന്ദിയും പറഞ്ഞു. ശ്രീ ഗോപൻ നീരാവിൽ സംസാരിച്ചു

വിശേഷാൽ പൊതുയോഗ നോട്ടീസ്

വിശേഷാൽ പൊതുയോഗ നോട്ടീസ് ബഹു. ഫാസ് അംഗങ്ങളെ, കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഒരു വിശേഷാൽ പൊതുയോഗം 2022 ജൂലൈ 2 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രസിഡണ്ട് കെ. രവീന്ദ്രനാഥൻ നായരുടെ അധ്യക്ഷതയിൽ ഫാസ് ഹാളിൽ കൂടുന്നതാണ്. ഇക്കഴിഞ്ഞ 2022 മെയ് 29 ഞായറാഴ്ച കൂടിയ വാർഷിക പൊതുയോഗത്തിൽ സംഘടനയൂടെ ബൈലോ ഭേദഗതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരുന്നു. പൊതുയോഗ നിർദ്ദേശം ഉൾപ്പെടെ ബൈലോ ഭേദഗതികൾ പാസാക്കുകയും ചെയ്തു. എന്നാൽ രജിസ്ട്രേഷൻ നിയമപ്രകാരം അത് പ്രാവർത്തികമാകണമെങ്കിൽ ഒരു വിശേഷാൽ …

വിശേഷാൽ പൊതുയോഗ നോട്ടീസ് Read More »

ശ്രീ.എസ്. സദാശിവൻ നായരെ ആദരിച്ചു

കൊല്ലം ഫാസ് സ്ഥാപക അംഗമായ ശ്രീ.എസ്. സദാശിവൻ നായരെ ആദരിച്ചു കൊല്ലം ഫാസിൻ്റെ സ്ഥാപക അംഗമായ *ശ്രീ. എസ്.സദാശിവൻ നായരെ കൊല്ലം ഫാസ് ആദരിച്ചു. പട്ടത്താനത്ത് പാട്ടത്തിൽ കൊച്ചു വീട്ടിൽ നടന്ന ചടങ്ങ് പ്രൊഫസർ ജി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ് ആശ്രാമം, ട്രഷറർ എം ക്ലീറ്റസ്, നേതാജി ബി രാജേന്ദ്രൻ, കെ. സുന്ദരേശൻ, ആൻഡ്രൂസ് ജോർജ്, ആരാമം ജി സുരേഷ്, ഗോപൻ നീരാവിൽ, ലീലാകൃഷ്ണൻ, മണിയമ്മ തുടങ്ങിയവർ പങ്കെടുത്തു.