- 0474 - 2749484
- fineartssocietyquilon@gmail.com
‘ഒരുചിരി ഇരുചിരി മുച്ചിരി”
പ്രിയ സുഹൃത്തെ, ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇല്ല എന്ന് ഉത്തരം. കാരണം ചിരിക്കാൻ എളുപ്പമാണ്. എന്നാൽ ചിരിപ്പിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഒരാളെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിവുണ്ടോ? നിങ്ങൾ ഒരു ഫലിത പ്രിയനാണോ? എങ്കിൽ നിങ്ങളുടെ തമാശ പങ്കിടാൻ ഒരു വേദി ഒരുക്കുന്നു, കൊല്ലം ഫാസ്. ‘ഒരുചിരി ഇരുചിരി മുച്ചിരി’ എന്ന പേരിൽ. ആർക്കും പങ്കെടുക്കാം. നിങ്ങൾ വരിക. കൊല്ലം ഫാസിലേക്ക്. നിബന്ധന ഇത്രമാത്രം. തമാശ പറയാം. വിഷയം എന്തുമാവട്ടെ, സമയം അഞ്ച് മിനിട്ട് മാത്രം. ഈ സമയപരിധിക്കുള്ളിൽ സഭ്യമായ തമാശ പറയുന്നവർക്ക് ആകർഷകങ്ങ ളായ സമ്മാനങ്ങൾ. 2024 മാർച്ച് 24 ഞായർ വൈകിട്ട് 6.30ന് ചിരിയുടെ തമ്പുരാൻ പ്രശസ്‌ത ചലച്ചിത്രതാരം ശ്രീ പ്രേംകുമാർ ചിരിയുടെ അമിട്ടിന് തിരി കൊളുത്തും. ചിരിപ്പിക്കാനും ഒപ്പം ചിരിക്കാനും അറിയാവുന്ന ഏവർക്കും ഈ ചിരി തീരത്തേക്ക് സ്വാഗതം. വിശസ്തതയോടെ, പ്രദീപ് ആശ്രാമം സെക്രട്ടറി കൊല്ലം ഫാസ് സ്വാഗതം : പ്രദീപ് ആശ്രാമം (സെക്രട്ടറി, കൊല്ലം ഫാസ്) അദ്ധ്യക്ഷൻ: പ്രതാപ് ആർ നായർ (പ്രസിഡന്റ്, കൊല്ലം ഫാസ് ) ഉദ്ഘാടനം : ശ്രീ. പ്രേംകുമാർ (ചലച്ചിത്ര താരം, എഴുത്തുകാരൻ, വൈസ് ചെയർമാൻ, കേരള സ്‌റ്റേറ്റ് ചലച്ചിത്ര അക്കാദമി) ആശംസകൾ :ശ്രീ എസ് സുധീശൻ (നോവലിസ്‌റ്റ്, മാധ്യമ പ്രവർത്തകൻ) പ്രൊഫ. ജി. മോഹൻദാസ് (മുതിർന്ന മാനേജിംഗ് കമ്മിറ്റി അംഗം, കൊല്ലം ഫാസ്) കൃതജ്ഞത : എം. ക്ലീറ്റസ് (ട്രഷറർ, കൊല്ലം ഫാസ് ) 2024 മാർച്ച് 24 ഞായർ വൈകിട്ട് 6 :30 ഫൈൻ