- 0474 - 2749484
- fineartssocietyquilon@gmail.com
ബഹു. ഫാസ് അംഗങ്ങളെ,
കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഒരു വിശേഷാൽ പൊതുയോഗം 2022 ജൂലൈ 2 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രസിഡണ്ട് കെ. രവീന്ദ്രനാഥൻ നായരുടെ അധ്യക്ഷതയിൽ ഫാസ് ഹാളിൽ കൂടുന്നതാണ്.
ഇക്കഴിഞ്ഞ 2022 മെയ് 29 ഞായറാഴ്ച കൂടിയ വാർഷിക പൊതുയോഗത്തിൽ സംഘടനയൂടെ ബൈലോ ഭേദഗതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരുന്നു. പൊതുയോഗ നിർദ്ദേശം ഉൾപ്പെടെ ബൈലോ ഭേദഗതികൾ പാസാക്കുകയും ചെയ്തു. എന്നാൽ രജിസ്ട്രേഷൻ നിയമപ്രകാരം അത് പ്രാവർത്തികമാകണമെങ്കിൽ ഒരു വിശേഷാൽ പൊതുയോഗം കൂടി അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ എല്ലാ അംഗങ്ങളും ഈ വിശേഷാൽ പൊതു യോഗത്തിൽ പങ്കെടുത്ത് ഈ ബൈലോ & ഭേദഗതികൾ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വസ്ഥതയോടെ, സെക്രട്ടറി
പ്രദീപ് ആശ്രാമം
കാര്യപരിപാടി:
1.ഈശ്വര പ്രാർത്ഥന
2 സ്വാഗതം
3. ഉപക്രമം
4. ബൈലോ & ഭേദഗതി അംഗീകരിക്കൽ
5 കൃതജ്ഞത
